തിരുവനന്തപുരം: "ഗുജറാത്ത് കലാപം സുപ്രീംകോടതി പറഞ്ഞുകഴിഞ്ഞ കാര്യം. അതിനി ചർച്ച ചെയ്തിട്ട് കാര്യമില്ല. എന്നാൽ ഡോക്യുമെന്ററി പ്രദർശനം വിലക്കി ആവിഷ്കാരസ്വാതന്ത്ര്യത്തിന് തടയിടുന്നത് ശരിയല്ല"- ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിൽ കോൺഗ്രസ് എം.പി ഡോ. ശശി തരൂരിന്റെ പ്രതികരണം ഇങ്ങനെ. ഇതിൽ കോടതി തീർപ്പാക്കിക്കഴിഞ്ഞ വിഷയത്തിൽ ഇനി ചർച്ച ചെയ്തിട്ട് കാര്യമില്ലെന്ന പരാമർശം,വിഷയത്തിൽ രാഷ്ട്രീയപ്രചരണമേറ്റെടുത്ത് മുന്നോട്ട് നീങ്ങുന്ന സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കുന്നതായി. അതേസമയം,ബി.ബി.സി ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തിനെതിരാണെന്ന അനിൽ ആന്റണിയുടെ പരാമർശത്തെ തരൂർ തള്ളി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |