അടുത്തിടെയാണ് നടി നമിത പ്രമോദ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്. പനമ്പള്ളി നഗറിലുള്ള നടിയുടെ പുതിയ കഫേ ഈ മാസം പതിനെട്ടിനാണ് ഉദ്ഘാടനം ചെയ്തത്. കൗമുദി മൂവീസിലൂടെ 'സമ്മർ ടൗൺ കഫേ' എന്ന് പേരിട്ടിരിക്കുന്ന കഫേയുടെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് നമിതയിപ്പോൾ.
താൻ ഭക്ഷണം എൻജോയ് ചെയ്യുന്നയാളാണെന്നും കുക്ക് ചെയ്യാൻ അറിയാമെന്നും നടി പറയുന്നു. ചില്ലി ചിക്കനും പാസ്തയുമൊക്കെ നന്നായിട്ട് പാകം ചെയ്യാനറിയാമെന്ന് നടി പറഞ്ഞു. കഫേയുടെ സ്‌പെഷൽസ് എന്തൊക്കെയാണെന്നും അഭിമുഖത്തിൽ നമിത വെളിപ്പെടുത്തി.
'കഫേയുടെ ഉദ്ഘാടനത്തിന് വിളിച്ച്, ചേട്ടാ എനിക്കൊരു കാര്യം പറയാനുണ്ടെന്ന് പറയുമ്പോൾ കല്യാണം ആയോ എന്നാണ് എല്ലാവരും ചോദിച്ചത്. ഇരുപത്തിയാറ് ഇരുപത്തിയേഴ് വയസുള്ളൊരാൾ വിളിക്കുമ്പോൾ ഫസ്റ്റ് ചോദിക്കുന്നത് കല്യാണം ആയോന്നാണ്. ഞാൻ എപ്പോഴാണ് കല്യാണം കഴിക്കേണ്ടതെന്ന് ഒരിക്കൽ അച്ഛനോട് ചോദിച്ചു. എന്റെ മോളെ നിനക്ക് തോന്നുമ്പോൾ കെട്ടിയാൽ മതി, വലിയ കാര്യമൊന്നുമില്ല എന്നായിരുന്നു മറുപടി.' - നമിത പ്രമോദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |