തിരുവനന്തപുരം: കേന്ദ്ര അധികാരത്തിന്റെ മറവിൽ സംഘപരിവാർ ഭരണഘടനയെ വെല്ലുവിളിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയിൽ അധികാരത്തിലിരിക്കുന്നത് സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ഭാഗമാകാൻ വിസമ്മതിച്ചവരുടെ പിൻമുറക്കാരാണെന്നും പിണറായി വിജയൻ ആരോപിച്ചു.
കേരള നവോത്ഥാന സമിതി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ മതേതര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരത്വ നിയമം പോലുള്ളവ നടപ്പാക്കുന്നത് വഴി ഭരണഘടനാമൂല്യങ്ങൾ അട്ടിമറിക്കപ്പെടുന്നു. മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ ആഭ്യന്തര ശത്രുക്കൾ ആയി സംഘപരിവാർ ചിത്രീകരിക്കുന്നു.മുത്തലാക്കിന്റെ പേരിൽ മുസ്ലിങ്ങളെ ജയിലിൽ അടയ്ക്കുന്ന സ്ഥിതി ഉണ്ടാക്കി. ബി.ജെ.പി നേതാക്കൾ നേരിട്ട് ന്യൂനപക്ഷങ്ങൾക്കെതിരെ കലാപാഹ്വാനം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |