കാസർകോട്: ഡി സി സി പ്രസിഡന്റിന്റെ റിപ്പബ്ളിക്ക് ദിനാശംസയിൽ സവർക്കറുടെ ചിത്രവും. ഫേസ്ബുക്കിൽ പോസ്റ്റുചെയ്ത ചിത്രത്തിൽ അംബേദ്കർ, സുഭാഷ് ചന്ദ്രബോസ്, ബാലഗംഗാധര തിലക്, ഭഗത് സിംഗ് തുടങ്ങിയവരുടെ ചിത്രങ്ങൾക്കൊപ്പമാണ് സവർക്കറുടെ ഫോട്ടോയും ചേർത്തത്.
സംഭവം വിവാദമായതോടെ വിശദീകരണവുമായി ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ രംഗത്തെത്തി. പോസ്റ്റർ ഡിസൈൻ ചെയ്ത ആൾക്ക് സംഭവിച്ച പിഴവാണ് ഇതെന്നായിരുന്ന അദ്ദേഹത്തിന്റെ വിശദീകരണം. തെറ്റ് മനസിലാക്കിയ ഉടൻ പോസ്റ്റ് നീക്കം ചെയ്തുവെന്നും തന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് ഓഫീസിലെ സ്റ്റാഫാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |