SignIn
Kerala Kaumudi Online
Friday, 19 April 2024 4.33 PM IST

എതിരാളികളുടെ വിമർശനങ്ങളെക്കുറിച്ച് വിദ്യാർത്ഥിയുടെ ചോദ്യം, ഔട്ട് ഓഫ് സിലബസെന്ന് മോദി, ഒപ്പം പ്രധാനമന്ത്രി മറ്റൊരു കാര്യം കൂടി പറഞ്ഞു

modi

ന്യൂഡൽഹി: 'പരീക്ഷ പേ ചർച്ച'യിൽ വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ പ്രതിപക്ഷ പാർട്ടികളുടെ അംഗങ്ങളിൽ നിന്ന് നേരിടുന്ന വിമർശനങ്ങളെക്കുറിച്ചായിരുന്നു ഒരു വിദ്യാർത്ഥിയ്ക്ക് അറിയേണ്ടിയിരുന്നത്. ഇതിന് രസകരമായ മറുപടിയാണ് മോദി പറഞ്ഞത്.

'ചോദ്യം സിലബസിന് പുറത്തു നിന്നുള്ളതാണ്. വിമർശനം ജനാധിപത്യത്തിൽ ശുദ്ധീകരണം പോലെയാണെന്ന് എനിക്ക് ബോദ്ധ്യമുണ്ട്. നിങ്ങൾ കഠിനാധ്വാനിയും സത്യസന്ധനുമാണെങ്കിൽ വിമർശനങ്ങളെ നിങ്ങൾ കാര്യമാക്കേണ്ടതില്ല, കാരണം അവ നിങ്ങളുടെ ശക്തിയായി മാറും'-അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു.

ബോർഡ് പരീക്ഷകൾക്ക് മുന്നോടിയായി വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി നടത്തുന്ന വാർഷിക ആശയവിനിമയ പരിപാടിയായ 'പരീക്ഷ പേ ചർച്ച'യുടെ ആറാം പതിപ്പാണ് ഇന്ന് നടന്നത്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുമായിട്ടാണ് പ്രധാനമന്ത്രി സംവദിച്ചത്. അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

മാർക്കിന്റെ പേരിൽ കുട്ടികളിൽ അനാവശ്യ സമ്മർദ്ദം ചെലുത്തരുതെന്ന് മാതാപിതാക്കളെ നിർദേശിച്ചു. ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മക്കളോട് ആവശ്യപ്പെടുക. മക്കളെക്കുറിച്ചുള്ള പ്രതീക്ഷകൾ സ്വാഭാവികമാണ്. എന്നാൽ ഇക്കാര്യത്തിൽ കുടുംബം സോഷ്യൽ സ്റ്റാറ്റസ് നോക്കുന്നത് ആരോഗ്യകരമല്ല.- മോദി വ്യക്തമാക്കി.


വിദ്യാർത്ഥികളോട് ടൈം മാനേജ്‌മെന്റിന്റെ പ്രാധാന്യവും പ്രധാനമന്ത്രി വിശദീകരിച്ചു. 'പരീക്ഷകൾക്ക് മാത്രമല്ല, ദൈനംദിന ജീവിതത്തിലും ടൈം മാനേജ്‌മെന്റ് പ്രധാനമാണ്. അമ്മയെ നിരീക്ഷിച്ചാൽ, സമയം എങ്ങനെ നന്നായി കൈകാര്യം ചെയ്യാമെന്ന് നിങ്ങൾക്ക് പഠിക്കാനാക്കും.'- മോദി പറഞ്ഞു. പരീക്ഷകൾക്ക് കോപ്പിയടിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KIDS, PM MODI, STUDENT, PARIKSHA PE CHARCHA
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.