കോട്ടയം . മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ലക്ചറൽ ഹാളിൽ തീപിടിത്തം. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. ഗൈനക്കോളജി വിഭാഗത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള ക്ലാസ് റൂമിലെ സ്റ്റെബിലൈസറിനാണ് തീപിടിച്ചത്.
വിദ്യാർത്ഥികൾ ക്ലാസ് കഴിഞ്ഞുപോയതിനാൽ വലിയ അപകടം ഒഴിവായി. സുരക്ഷാജീവനക്കാരായ കെ ഡി സതീഷ്, എസ് എസ് മഹേഷ്, എം പി പ്രശാന്ത്, ലിഫ്റ്റ് ഓപ്പറേറ്ററായ മോൻസി ചെറിയാൻ എന്നിവർ ചേർന്ന് തീ അണച്ചു. ബുധനാഴ്ച വിദ്യാർത്ഥികൾ ക്ലാസ് കഴിഞ്ഞ ശേഷം ശീതീകരണ ഉപകരണം ഓഫ് ചെയ്തിരുന്നില്ല. വ്യാഴാഴ്ച ക്ലാസ് ഉണ്ടായിരുന്നില്ല. തുടർച്ചയായുള്ള ഉപയോഗം മൂലം സ്റ്റെബിലൈസർ അമിതമായി ചൂടായതാണ് ഷോർട്ട് സർക്യൂട്ടിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |