പെരുമ്പാവൂർ: വളയൻചിറങ്ങര ഗവ. എൽ.പി സ്‌കൂളിൽ അങ്കണവാടി കുട്ടികളുടെ കലോത്സവവും റിപ്പബ്ലിക് ദിനാഘോഷവും നടത്തി. പ്രധാന അദ്ധ്യാപിക കെ.എ. ഉഷ പതാക ഉയർത്തി. വാർഡ് അംഗം ലക്ഷ്മി റെജി റിപ്പബ്ലിക് ദിന സന്ദേശം നൽകി. കുരുന്നുകളുടെ കലാവിരുന്നുകൾക്ക് വേദിയൊരുക്കുന്ന അയൽപക്ക അങ്കണവാടികളുടെ സൗഹൃദ കൂട്ടായ്മയായ 'ചങ്ങാതിക്കൂട്ടം 2023' ന്റെ ഉദ്ഘാടനം പ്രശസ്ത ബാലസാഹിത്യകാരൻ സുരേഷ് മൂക്കനൂർ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് വി. വിവേക് അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |