മുംബയ് : ബാങ്ക് ജീവനക്കാർ ജനുവരി 30, 31 തീയതികളിൽ നടത്താനിരുന്ന സമരം മാറ്റിവച്ചു. ജീവനക്കാരുടെ യൂണിയനുകൾ ചീഫ് ലേബർ കമ്മിഷണറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഈ മാസം 31ന് വീണ്ടും ചർച്ച നടത്താനും ധാരണയായി.
11-ാം ശമ്പള പരിഷ്കരണം, ബാങ്കുകളിൽ ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക, നിയമന നടപടികൾ ആരംഭിക്കുക, തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചത്. ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് പണി മുടക്കിന് ആഹ്വാനം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |