ചാലക്കുടി: സഹപ്രവർത്തകയുടെ ലൈംഗിക പീഡന പരാതിയിൽ കൊന്നക്കുഴി ഫോറസ്റ്റ് സ്‌റ്റേഷനിലെ ബി.എഫ്.ഒ: എം.വി. വിനയരാജിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. തൃശൂർ ഡിവിഷണൽ ഓഫീസർ സി.വി. രാജന്റെതാണ് നടപടി. അതിരപ്പിള്ളി പൊലീസ് കേസെടുത്തതിനെ തുടർന്ന് കോൺഗ്രസ് സംഘടനാ നേതാവ് കൂടിയായ വിനയരാജ് ഒളിവിലാണ്.
മാസങ്ങളോളം അശ്ലീലം പറഞ്ഞ് ശല്യപ്പെടുത്തുകയും നിരന്തരം ചൂഷണത്തിന് വിധേയമാക്കുകയും ചെയ്‌തെന്നാണ് വനിതാ ജീവനക്കാരി ചാലക്കുടി ഡി.എഫ്.ഒയ്ക്ക് നൽകിയ പരാതിയിലെ ഉള്ളടക്കം. ഓഫീസിൽ ആരുമില്ലാത്ത സമയത്ത് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്. രണ്ടുമാസം മുമ്പ് പരാതിക്കാരി വാങ്ങിയ പുതിയ ഫോണിൽ പ്രതി വിനയരാജ് അവരറിയാതെ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്തു. പിന്നീട് പരാതിക്കാരിയുടെ ദിനംപ്രതി കാര്യങ്ങൾ ഇയാൾ നിയന്ത്രിച്ചുവരികയായിരുന്നെന്നും ആരോപണമുണ്ട്. സാമൂഹിക മാദ്ധ്യമങ്ങൾ വഴി പരാതിക്കാരിയെ ആക്ഷേപിച്ചെന്നും പറയുന്നു. ചാലക്കുടി ഡി.എഫ്.ഒ: പരാതി കൈമാറിയതിനെ തുടർന്നാണ് അതിരപ്പിള്ളി പൊലീസ് വിനയരാജിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |