2011ൽ പുറത്തിറങ്ങിയ രതിനിർവേദം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ശ്രീജിത്ത് വിജയ്. പിന്നീട് സീരിയൽ രംഗത്തും അവതാരകനായും ശ്രീജിത്ത് തിളങ്ങി. ഇപ്പോൾ ജീവിതത്തിലെ പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് താരം.
പുതിയ വീട് സ്വന്തമാക്കിയതിനെ കുറിച്ചാണ് ശ്രീജിത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. 'Our big day and a big dream come true' എന്ന കുറിപ്പോടെയാണ് പാലുകാച്ചൽ ചടങ്ങിന്റെ ചിത്രങ്ങൾ താരം പങ്കുവച്ചത്. ശ്രീജിത്തിനും ഭാര്യ അർച്ചനയ്ക്കും സഹതാരങ്ങളും സുഹൃത്തുക്കളുമടക്കം ആശംസകളറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |