SignIn
Kerala Kaumudi Online
Tuesday, 19 March 2024 7.28 PM IST

ഷാർജയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

airindia

ഷാർജ: കോഴിക്കോട്ടേയ്ക്ക് ഷാർജയിൽ നിന്നും തിരിച്ച എയർ ഇന്ത്യ വിമാനം വിമാനത്താവളത്തിൽ തിരിച്ചിറക്കി. പുറപ്പെട്ട് ഒരു മണിക്കൂർ പറന്ന ശേഷമാണ് എഐ 998 വിമാനം ഷാർജ യിൽ തിരിച്ചിറക്കിയത്. സാങ്കേതിക തകരാറാണ് കാരണം. യാത്രക്കാരെ വിമാനത്തിൽ നിന്ന് എയർപോർട്ട് ടെർമിനലിലേയ്ക്ക് മാറ്റി.

170ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇന്ന് ഉച്ചക്ക് ശേഷം മാത്രമേ യാത്ര പുനരാംഭിക്കാനാവൂ. റെസിഡന്റ് വിസയുള്ള യാത്രക്കാരോട് വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങാൻ അധികൃതർ നിർദേശം നൽകി. സന്ദർശകവിസയിലുള്ള സ്ത്രീകളും കുട്ടികളുമടക്കം വിമാനത്താവളത്തിൽ കുടുങ്ങി. നാട്ടിലെത്തിക്കേണ്ട ഒരു മൃതദേഹവും വിമാനത്തിലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, SHARJAH KOZHIKODE, AIR INDIA FLIGHT, RETURNED TO SHARJAH AIRPORT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.