കോഴിക്കോട്: ഇന്ത്യ പോലെ ഇസ്ലാമിക പ്രവർത്തനം നടത്താൻ സാധിക്കുന്ന മറ്റൊരു രാജ്യവുമില്ലെന്ന് സമസ്ത എ.പി. വിഭാഗം സെക്രട്ടറി എ. പി വിഭാഗം സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസലിയാർ പറഞ്ഞു. കോഴിക്കോട്ട് എസ്.എസ്.എഫ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം,
ഇന്ത്യയിൽ മുസ്ലിങ്ങൾ വെല്ലുവിളി നേരിടുന്നില്ല. ലോകരാഷ്ട്രങ്ങൾ പരിശോധിക്കുമ്പോൾ ഇസ്ലാമികമായി ഇവിടെ പ്രവർത്തനം നടത്തുന്നതുപോലെ നടത്താൻ സൗകര്യമുള്ള ഒരു രാജ്യവുമില്ല, ഗൾഫ് നാടുകളിൽ യു.എ.ഇ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ, സൗദി അറേബ്യ, കിഴക്കൻ രാജ്യങ്ങളിൽ മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലും ഒരിടത്തും ഇതുപോലെ പ്രവർത്തനത്തിന് പറ്റിയ ഒരു രാജ്യമില്ല. വെള്ളിയാഴ്ച മതപ്രഭാഷണം നടത്താൻ നാട്ടിലൊരു പ്രശ്നവുമില്ലെന്നും അബ്ദുൽ ഖാദർ മുസലിയാർ പറഞ്ഞു.
ഇതിനിടെ പോപ്പുലർ ഫ്രണ്ടിനെതിരെ പരോക്ഷ വിമർശനവുമായി കാന്തപുരം എ.പി. അബുബേക്കർ മുസലിയാറും രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ സംസ്കാരം മാറ്റിമറിക്കാൻ ആരെയും അനുവദിക്കരുത്. ഭീകരവാദം വിജയിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |