SignIn
Kerala Kaumudi Online
Friday, 19 April 2024 7.12 AM IST

ഗുരുദേവ ദർശനങ്ങളുടെ കാതൽ മാനവികതയും മൂല്യബോധവും : സ്വാമി ശുഭാംഗാനന്ദ

gurumozhi

കേരളകൗമുദി പ്രസിദ്ധീകരിച്ച 'ഗുരുമൊഴി ' പ്രകാശനംചെയ്തു

പത്തനംതിട്ട: ആത്മീയ അടിത്തറയിൽ നിന്നുകൊണ്ടുള്ള മാനവികതയും മൂല്യബോധവുമാണ് ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളുടെ കാതലെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. ഗുരുദേവന്റെ ശിവശതകം കൃതിയെ ആസ്പദമാക്കി കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് പ്രസിദ്ധീകരിച്ച ഗുരുമൊഴി ഗ്രന്ഥത്തിന്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു സ്വാമി. ആത്മീയ അടിത്തറയിൽ നിന്നുള്ള ഭൗതിക ഒൗന്നിത്യം അനിവാര്യമാണെന്ന് ഗുരുദേവൻ നമ്മെ പഠിപ്പിച്ചു. ഹൃദയവും മനസും നിർമ്മലമാകുമ്പോഴാണ് ഇൗശ്വരസാക്ഷാത്കാരമാകുന്നത്. അതിരുകവിഞ്ഞ മതബോധം മനുഷ്യനെ മൗലികവാദത്തിലേക്കും തീവ്രവാദത്തിലേക്കും നയിക്കുന്നു. ആത്മീയ വാണിജ്യവും ചൂഷണവും തിരിച്ചറിഞ്ഞ് മുന്നേറാനുള്ള വഴിയാണ് ഗുരുദേവ ദർശനത്തിലൂടെ ലഭിക്കുന്നത്. ആധുനിക ലോകത്തിൽ ഗുരുവിന്റെ ദർശനങ്ങൾക്ക് പ്രസക്തിയേറിയ സാഹചര്യത്തിൽ ചരിത്രപരമായ ദൗത്യമാണ് ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് നിർവഹിക്കാനുള്ളത്. ഇക്കാര്യത്തിൽ കേരളകൗമുദിയുടെ പ്രവർത്തനവും അഭിമാനകരമാണ്. ശിവശതകം കൃതിയെ ആസ്പദമാക്കി കേരളകൗമുദി പ്രസിദ്ധീകരിച്ച ഗുരുമൊഴി ഏറ്റവും വ്യത്യസ്തമായ ഗ്രന്ഥമാണെന്ന് സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.

എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകൻ ഡോ. ബിജു സമ്മേളനം ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. ടി.സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. യോഗം പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ പ്രസംഗിച്ചു. കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് ബി.എൽ. അഭിലാഷ് സ്വാഗതവും സീനിയർ പ്രതിനിധി സി.വി ചന്ദ്രൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GURUDEVAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.