SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.14 PM IST

ശിവഗിരി തീർത്ഥാടന  പദയാത്രികരുടെ കുടുംബസംഗമം

sivagiri-padayathra-sanga

ശിവഗിരി: ശിവഗിരി മഠത്തിന്റെയും ഗുരുധർമ്മ പ്രചരണസഭയുടെയും സംയുക്താഭിമുഖ്യത്തിൽ കോട്ടയം നാഗമ്പടം ക്ഷേത്രത്തിൽ നിന്നും 90-ാമത് തീർത്ഥാടനത്തോടനുബന്ധിച്ച് നടത്തിയ പദയാത്രയിൽ പങ്കെടുത്തവരുടെ കുടുംബസംഗമം ശിവഗിരിയിൽ ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ചു. ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി ഗുരുപ്രകാശം മുഖ്യപ്രഭാഷണം നടത്തി. പദയാത്രികർക്കുളള സർട്ടിഫിക്കറ്റുകളുടെ വിതരണവും സ്വാമി സച്ചിദാനന്ദ നിർവഹിച്ചു. സഭാ വൈസ് പ്രസിഡന്റുമാരായ വി.കെ.മുഹമ്മദ്,അനിൽതടാലിൽ,ശിവഗിരിമഠം പി.ആർ.ഒ ഇ.എം.സോമനാഥൻ,സഭാ ഉപദേശകസമിതി ജനറൽ കൺവീനർ കുറിച്ചിസദൻ,ചിഫ് കോഓർഡിനേറ്റർ ടി.വി.രാജേന്ദ്രൻ,കോ-ഓർഡിനേറ്റർ പുത്തൂർ ശോഭനൻ,ആറ്റിങ്ങൽ കൃഷ്ണൻകുട്ടി,സഭാ ചെയർമാൻ ആലപ്പുഴ രാജേഷ്,പദയാത്ര കമ്മിറ്റി ചെയർമാൻ സി.ടി.അജയകുമാർ,ജനറൽ കൺവീനർ ചന്ദ്രൻ പുളിങ്കുന്ന്,പദയാത്രാ ക്യാപ്ടൻ എം.ഡി.സലിം തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVAGIRI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.