കാസർകോട്: എഞ്ചിൻ തകരാറിനെ തുടർന്ന് ഗുഡ്സ് ട്രെയിൻ വഴി മുടക്കിയതോടെ ഇന്നലെ വൈകുന്നേരം കുമ്പള വിട്ട കണ്ണൂർ മെമു എക്സ്പ്രസ് പെരുവഴിയിലായി. കാസർകോട് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ ഗുഡ്സ് നിർത്തിയിട്ടതോടെ പരിഭ്രാന്തരായ യാത്രക്കാർ സ്റ്റേഷൻ സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിൽ തടിച്ചു കൂടി.
മെമു മൂന്നിലേക്ക് പോകുമോ എന്നായിരുന്നു യാത്രക്കാരുടെ ആശങ്ക. യാത്രക്കാർ മുഴുവൻ ഒന്നിൽ ആയിരുന്നു. മൈക്ക് അനൗൺസ് മെന്റും ഇൻഫർമേഷൻ കേന്ദ്രവും പൂട്ടിയതിനാൽ യാത്രക്കാർക്ക് വേറെ വഴി ഇല്ലായിരുന്നു. വിവരം കിട്ടാതെ സ്റ്റേഷൻ മാസ്റ്ററും കുഴഞ്ഞു. മെമു മൂന്നിൽ പോയാൽ അപ്പുറം കടക്കാൻ വേറെ വഴി ഇല്ലായിരുന്നു. ഒടുവിൽ ഗുഡ്സ് നീക്കി 40 മിനുട്ട് വൈകി കണ്ണൂർ മെമു എക്സ്പ്രസ് ഒന്നിലേക്ക് തന്നെ എത്തിയാണ് യാത്ര തുടർന്നത്. തൊട്ടു പിറകെ വരേണ്ട മാവേലിയും മുക്കാൽ മണിക്കൂർ വൈകി. എന്നും ഇതാണ് സ്ഥിതിയെന്ന് യാത്രക്കാർ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |