കളമശേരി: കളമശേരി നഗരസഭാ പ്രദേശങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന ബാനറുകളും ബോർഡുകളും നീക്കം ചെയ്തു. എച്ച്.എം.ടി. റോഡ് , തോഷിബ സ്റ്റോപ്പ്, റോക്ക് വെൽ, വി ടാക്കുഴ, അമ്പലപ്പടി, മുട്ടം, കുന്നത്തേരി റോഡ്, പമ്പ് ഹൗസ് തുടങ്ങിയ പ്രധാന കവലകൾ, റോഡുകൾ എന്നിവിടങ്ങളിൽ സ്ഥാപിച്ചിരുന്ന 35 ഓളം ഫ്ളക്സ് ബാനറുകളും ബോർഡുകളും കൊടിതോരണങ്ങളും നഗരസഭ അധികൃതരുടെ നേതൃത്വത്തിലാണ് നീക്കം ചെയ്തത്. ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലും ബോർഡുകൾ നീക്കം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ ടി. സുനിൽ, പി.ഡബ്ളിയു.ഒമാരായ ആശാ മാത്യു, ഗോകുൽ വിഷ്ണു, റവന്യൂ ഇൻസ്പെക്ടർ എൻ.എസ്.രവി തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |