അഞ്ചൽ: അഞ്ചൽ ആനന്ദഭവൻ സ്കൂളിന്റെ പതിനെട്ടാമത് വാർഷികം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജിംഗ് പാർട്ണർ അഡ്വ. ജി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.എസ്.സുപാൽ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ഡോക്യുമെന്ററിയിൽ ദേശീയ അവാർഡ് നേടിയ ഷൈനി ബഞ്ചമിൻ സംബന്ധിച്ചു. ഉയർന്ന മാർക്ക് നേടിയ സ്കൂളിലെ കുട്ടികൾക്ക് അവാർഡുകൾ സമ്മാനിച്ചു. സ്കൂൾ മാനേജിംഗ് പാർട്ണർ റാഫി ഹനീഫ, പ്രിൻസിപ്പൽ ജെ.ഒ.രേഖ, പി.ടി.എ പ്രസിഡന്റ് പ്രിയ പ്രകാശ്, വൈസ് പ്രസിഡന്റ് മിനിമോൾ, സ്കൂൾ ലീഡർമാരായ എസ്.ജെ.തീർത്ഥ, ഫാത്തിമ സുനിൽ, ജീവൻ ആർ. നാഥ്, മെൽവിൻ തോമസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |