SignIn
Kerala Kaumudi Online
Thursday, 25 April 2024 3.25 PM IST

ഹ്യൂണ്ടായ്, കിയ കമ്പനികളുടെ ചില മോഡലുകൾക്ക്  പോളിസി നൽകാൻ ഇൻഷുറൻസ് കമ്പനികൾ   മടിക്കുന്നു, കാരണമാണ് വിചിത്രം

car

അമേരിക്കയിലെ ഏറ്റവും വലിയ ഓട്ടോ ഇൻഷുറർമാരായ പ്രോഗ്രസീവ്, സ്റ്റേറ്റ് ഫാം തുടങ്ങിയവ ഹ്യൂണ്ടായ്, കിയ കമ്പനികളുടെ ചില മോഡലുകൾക്ക് പോളിസി നൽകാൻ മടിക്കുന്നതായി സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു. ഈ കമ്പനികളുടെ 2015 മുതൽ 2019 വരെ ഇറങ്ങിയ മോഡലുകൾ മോഷ്ടാക്കൾക്ക് എളുപ്പം കടത്താനാവുന്ന എന്ന കാരണം നിരത്തിയാണ് ഇൻഷുറൻസ് നൽകാൻ കമ്പനികൾ മടികാട്ടുന്നത്. അമേരിക്കയിലെ ചില നഗരങ്ങളിലാണ് കമ്പനികൾ ഈ നിലപാട് സ്വീകരിക്കുന്നതത്രേ.

ഡെൻവർ, കൊളറാഡോ, മിസോറിയിലെ സെന്റ് ലൂയിസ് എന്നീ നഗരങ്ങളിൽ തിരഞ്ഞെടുത്ത മോഡലുകൾക്ക് ഇൻഷുറൻസ് നൽകുന്നത് കമ്പനികൾ നിർത്തിയതായും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് ഹ്യുണ്ടായ്, കിയ മോഡലുകൾ കൂടുതലായി മോഷ്ടിക്കപ്പെടുന്നു.


മോഷണം തടയാൻ വാഹനങ്ങളിൽ ഉൾപ്പെടുത്തുന്ന സാങ്കേതിക വിദ്യ അവയിൽ പലതും ഇല്ലാത്തതാണ് കാരണം. മോഷണം പോകുന്ന മിക്ക എസ്യുവികൾക്കും ഇലക്ട്രോണിക് ഇമോബിലൈസറുകൾ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ വാഹനങ്ങൾ മോഷ്ടിക്കുന്നതിനെ കുറിച്ച് സമൂഹമാദ്ധ്യമങ്ങളിലടക്കം നിരവധി വീഡിയോകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എങ്ങനെ കാറുകൾ മോഷ്ടിക്കാം എന്നും, മോഷണ രീതികളെ കുറിച്ചുമെല്ലാം ഇതിൽ വിശദീകരിക്കുന്നുണ്ട്. ഇക്കാലയളവിൽ ഹ്യൂണ്ടായ്, കിയ കമ്പനികളുടെ ചില മോഡലുകൾ മോഷ്ടിക്കപ്പെട്ട കേസുകളിലും വർദ്ധനവുണ്ടായി.

എന്നാൽ പുതിയ ഉടമകളെയാണ് പോളിസി എടുക്കുന്നതിൽ നിന്നും തടയുന്നതെന്നും, നിലവിലുള്ളവർക്ക് പുതുക്കി നൽകാറുണ്ടെന്നും പ്രോഗ്രസീവ് വെളിപ്പെടുത്തുന്നു, പോളിസിക്കൊപ്പം വാഹനങ്ങളെ മോഷണത്തിൽ നിന്ന് എങ്ങനെ സംരക്ഷിക്കാമെന്ന ഉപദേശവും പ്രോഗ്രസീവ് ഇപ്പോൾ നൽകുന്നുണ്ട്. എളുപ്പത്തിൽ മോഷ്ടിക്കാവുന്ന മോഡലുകൾ കൈവശമുള്ള വാഹന ഉടമകൾക്കായി സ്റ്റിയറിംഗ് വീൽ ലോക്കുകൾ സൗജന്യമായി നൽകുന്ന വാഹന കമ്പനികൾ പോലും അമേരിക്കയിൽ ഉണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AUTO, AUTONEWS, LIFESTYLE, KIA, HYUNDAI, INSURANCE, INSURANCE POLICY, AMERICA, THEFT CASE, VEHICLE THEFT
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.