SignIn
Kerala Kaumudi Online
Thursday, 25 April 2024 9.44 AM IST

സ്വർണത്തിനൊക്കെ എന്താ വില, വധുവിന്റെ പുതിയ ആശയം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

hair-style-

വിവാഹം മറ്റുള്ളവരിൽ നിന്നും എങ്ങനെ വ്യത്യസ്തമാക്കാം എന്നതാണ് എല്ലാവരും ആലോചിക്കുന്ന കാര്യം. ഇതിനായി വിവാഹ വസ്ത്രങ്ങളിലും, ചടങ്ങുകളിലും, ആഭരണങ്ങളിലും എല്ലാം പരീക്ഷണം നടത്താറുമുണ്ട്. ഇപ്പോഴിതാ വ്യത്യസ്തമായ ഹെയർ സ്‌റ്റൈൽ പരീക്ഷിച്ചുകൊണ്ടാണ് വധു ആളുകളെ അമ്പരപ്പിക്കുന്നത്. പൂക്കൾക്ക് പകരം ചോക്കളേറ്റുകളും മിഠായികളും കൊണ്ടാണ് വധു മുടിയിൽ അലങ്കാരം തീർത്തത്.

A post shared by chitrasmakeupartist (@_chitras_makeup_artist_28)

കിറ്റ്കാറ്റ്, 5 സ്റ്റാർ, മിൽക്കിബാർ, ഫെറേറോ റോച്ചർ തുടങ്ങിയ ബ്രാൻഡുകളുടെ ചോക്ലേറ്റുകളാണ് മേക്കപ്പ് ആർട്ടിസ്റ്റ് ചിത്ര വധുവിന്റെ മുടിയിൽ പരീക്ഷിച്ചത്. കമ്മലായി മാംഗോ ബൈറ്റ് മിഠായിയും ധരിച്ചു. മഞ്ഞ വസ്ത്രത്തിൽ എത്തിയ വധുവിന് ഇത് ഏറെ ചേർന്ന നിറമായിരുന്നു. ഇതിന് പുറമേ വധു ധരിച്ച ആഭരണങ്ങളിലും മധുരപലഹാരങ്ങൾ ഉണ്ടായിരുന്നു. ഇൻസ്റ്റയിൽ വൈറലായ വീഡിയോ രണ്ട് ലക്ഷം ലൈക്കുകളും ആറ് ദശലക്ഷം വ്യൂസും നേടി. വധു കുട്ടികളിൽ നിന്ന് അകന്നു നിൽക്കണമെന്ന് പലരും അഭിപ്രായം പറഞ്ഞു. 'നല്ല ആശയം, അതിനുശേഷം നമുക്ക് കഴിക്കാം അല്ലെങ്കിൽ എല്ലാവർക്കും പങ്കിടാം,' മറ്റൊരാൾ അഭിപ്രായപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEDDING, HAIRSTYLE, HAIR
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.