' മാളികപ്പുറം' എന്ന ചിത്രത്തിൽ കല്ലുവിന്റെ അമ്മ വേഷം ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായിരിക്കുകയാണ് നടി ആൽഫി പഞ്ഞിക്കാരൻ. സോഫ്റ്റ്‌വെയർ എഞ്ചിനിയർ കൂടിയാണ് ആൽഫി. കൗമുദി മൂവിസിലൂടെ സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടിയിപ്പോൾ.
'കല്ലുവിന്റെ അമ്മയായിട്ടാണ് ഞാൻ എത്തിയത്. അമ്മയും മോളും വല്ലാതം കരയിപ്പിച്ച് കളഞ്ഞെന്നാണ് എല്ലാവരും പറഞ്ഞത്. ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ സത്യം പറഞ്ഞാൽ എന്നെയും ബാധിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ഞാൻ പ്രസ് മീറ്റിൽ ഇരിക്കുമ്പോൾ എല്ലാവരും എന്നെയാണ് ഫോക്കസ് ചെയ്യണത്. ഞാനല്ലേ സ്ത്രീയുള്ളൂ. സ്ത്രീ പ്രവേശനമുണ്ടെങ്കിൽ ഞാനായിരിക്കുമെന്ന് എല്ലാവരും ഓർത്തു. ആൽഫിയുടെ റോൾ എന്തായിരുന്നെന്ന് അന്ന് എന്റെയടുത്തും ചോദ്യം വന്നിരുന്നു. കല്ലുവിന്റെ അമ്മയായിട്ടാണെന്നും ബോൾഡൊന്നുമല്ലെന്നുമായിരുന്നു ഞാൻ മറുപടി നൽകിയത്. ഇതിനൊരു വിവാദത്തിനും ചാൻസില്ല. ഫാമിലിയാണ് ചിത്രം ഏറ്റെടുത്തത്. കുറേ നാളുകൾക്ക് ശേഷമാണ് ഇങ്ങനെ ഫാമിലിയായിട്ട് ആളുകൾ വന്ന് സിനിമ കാണുന്നത്.' - നടി പറഞ്ഞു.
ഉണ്ണി മുകുന്ദനെക്കുറിച്ചും നടി വെളിപ്പെടുത്തി. 'സൂപ്പർ സ്റ്റാർ എന്ന രീതിയിലല്ല ഉണ്ണിച്ചേട്ടൻ പെരുമാറിയത്. ഇന്നസെന്റ് ആണ്. ഇത്രയും ഉയരത്തിലെത്തിയിട്ടും അതൊന്നും എന്റെയടുത്ത് കാണിച്ചിട്ടില്ല. എങ്ങനെയാണോ ആദ്യത്തെ ദിവസം കണ്ടത് ആൾ അങ്ങനെ തന്നെയാണ് ഇപ്പോഴും നിൽക്കുന്നത്.' - നടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |