SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.23 PM IST

30 സെക്കന്റുകൊണ്ട് ഉള്ളി അരിയാം, ഒരുതുള്ളി കണ്ണീർ വരാതെ; ഇത് ഇതുവരെ ആരും പരീക്ഷിക്കാത്ത എളുപ്പവഴി

cutting-onion

പാചകം ചെയ്യുന്നവരുടെ പേടിസ്വപ്നമാണ് ഉള്ളി, സവാള എന്നിവ അരിയുന്നത്. ഒരു സവാള അരിഞ്ഞുകഴിയുമ്പോൾ തന്നെ കരഞ്ഞു കരഞ്ഞ് ഒരു വഴിക്കാവും. ഉള്ളി അരിയുമ്പോൾ കരയാതിരിക്കാൻ പലരും പല ട്രിക്കുകളും പറഞ്ഞുതരാറുണ്ടെങ്കിലും മിക്കവയും ഫലപ്രദമാകാറില്ല. എന്നാൽ ഈ എളുപ്പവഴി ഒന്ന് പരീക്ഷിച്ചുനോക്കൂ, വെറും മുപ്പത് സെക്കന്റുകൊണ്ട് സവാള അരിയാം.

ഈ എളുപ്പപണിയിലൂടെ അനേകം കണ്ണീർ ലാഭിക്കാനാവും. വെറും 30 സെക്കന്റുകൾകൊണ്ട് ഒരു മുഴുവൻ സവാളയും അരിയാം. ഈ ടെക്‌നിക്ക് ഇപ്പോൾ മാത്രം പഠിക്കുന്നയാൾ ഞാൻ മാത്രമല്ലല്ലോ അല്ലേ? എന്ന അടിക്കുറിപ്പോടെ മെലാനി ലയോണല്ലോയെന്ന ഇൻസ്റ്റാഗ്രാം ഉപഭോക്താവ് പങ്കുവച്ച വീഡിയോയാണ് വൈറലാവുന്നത്.

A post shared by MELANIE LIONELLO - NUTRITIONIST + COOK (@frommylittlekitchen)

ഏതായാലും വീഡിയോ ഇന്റർനെറ്റ് ഏറ്റെടുത്തുകഴിഞ്ഞു. ഒരു ലക്ഷത്തിലധികം ലൈക്കുകളാണ് വീഡിയോയ്ക്ക് ഇതുവരെ ലഭിച്ചത്. വീഡിയോയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CUTTING ONION, WITHOUT TEARS, EASY TIPS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.