ഭരണങ്ങാനം : കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖല വളർച്ചയുടെ പാതയിലാണെന്ന് തോമസ് ചാഴികാടൻ എംപി പറഞ്ഞു.
ഭരണങ്ങാനം പഞ്ചായത്തിലെ പ്രവിത്താനം മാർക്കറ്റ് ജംഗ്ഷനിലുള്ള അങ്കണവാടിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, ജില്ലാ പഞ്ചായത്ത് മെമ്പർ നിർമ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ആനന്ദ് ചെറുവള്ളി , സെബാസ്റ്റ്യൻ കട്ടയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടന്നു. പഞ്ചായത്ത് മെമ്പർമാരായ ജെസ്സി ജോസ്, അനുമോൾ മാത്യു ,സുധ ഷാജി, ജോസുകുട്ടി അമ്പലമറ്റം, ബേബി മൈക്കിൾ തറപ്പേൽ, സി.എം.സിറിയക്ക് ചന്ദ്രൻ കുന്നേൽ, ടി.ആർ ശിവദാസ്, ടോമി മാത്യു ഉപ്പിടുപാറ, ഷാജി അരീക്കൽ, ജിമ്മിച്ചൻ ചന്ദ്രൻകുന്നേൽ, എ.ആർ.ബിജുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |