സൂപ്പർ താരം സത്യദേവും കന്നഡ താരം ഡാലി ധനഞ്ജയയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് സീബ്ര എന്ന് പേര് നൽകി.
ഇരുവരുടെയും 26ാമത് ചിത്രമാണ് സീബ്ര. ക്രൈം ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ഈശ്വർ കാർത്തിക് ആണ്. പത്മജ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ഓൾഡ് ടൗൺ പിക്‌ചേഴ്‌സിന്റെയും ബാനറിൽ എസ്.എൻ റെഡ്ഡി, ബാലസുന്ദരം, ദിനേശ് സുന്ദരം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ പ്രിയ ഭവാനി ശങ്കറും ജെന്നിഫർ പിക്കിനാറ്റോയും ആണ് നായികമാർ. ചിത്രത്തിൽ സത്യരാജ് പ്രധാന വേഷത്തിൽ എത്തുന്നു.
സീബ്രയുടെ 50 ദിവസത്തെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി, ശേഷിക്കുന്ന ഷൂട്ടിംഗ് ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ മേഖലകളിലായാണ് പ്ലാൻ ചെയ്തിരിക്കുന്നത്. സംഗീതം രവി ബസ്രൂർ, എഡിറ്റിംഗ്- അനിൽ കൃഷ് , സംഭാഷണം-മീരാഖ്. പിആർഒ: ശബരി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |