പൊച്ചെഫെസ്ട്രൂം: പ്രഥമ അണ്ടർ 19 വനിതാ ട്വന്റി 20 ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ കൗമാരപ്പട. ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ഏഴുവിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യയുടെ ചരിത്രനേട്ടം, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ ഇന്ത്യ 68 റൺസിൽ എറിഞ്ഞൊതുക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 14 ഓവറിൽ മൂന്നുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ക്യാപ്ടൻ ഷെഫാലി വർമ്മ 11 പന്തിൽ 15ഉം സഹ ഓപ്പണർ ശ്വേത ഷെരാവത്ത് 6 പന്തിൽ 5ഉം ത്രിഷ 29 പന്തിൽ 24 ഉം റൺസൈടുത്ത് പുറത്തായി. നാലാം വിക്കറ്റിൽ സൗമ്യ തിവാരിയും (37 പന്തിൽ 24 ) റിഷിത ബസും (0) ചേർന്നാണ് ഇന്ത്യയെ കിരീടനേട്ടത്തിലെത്തിച്ചത്. സ്കോർ ഇംഗ്ലണ്ട് 68 (17.1). ഇന്ത്യ 69/3 (14) .
ഇംഗ്ലണ്ട് നിരയിൽ നാല് താരങ്ങൾ മാത്രമാണ് രണ്ടക്കം കണ്ടത്. 19 റൺസ് നേടിയ റയാൻ മക് ഡൊണാൾഡാണ് ടോപ്‌സ്കോറർ. ഇന്ത്യക്ക് വേണ്ടി തിദാസ് സന്ധുവും അർച്ചന ദേവിയും പർഷാവി ചോപ്രയും രണ്ട് വിക്കറ്റ് വീതം നേടി. മന്നത് കശ്യപ്, ഷെഫാലി വർമ്മ, സോനം യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
Congratulations to the first ever champions of the Women's #U19T20WorldCup! 🏆🇮🇳 pic.twitter.com/LKKRIgrh8e
— T20 World Cup (@T20WorldCup) January 29, 2023
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |