ഫോർട്ട്കൊച്ചി: പരേഡ് മൈതാനിയിൽ അഭ്യാസ പ്രകടനം നടത്തുന്നതിനിടെ മഹീന്ദ്ര ഥാർ ജീപ്പ് തല കീഴായി മറിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം.
മൈതാനത്ത് കയറ്റി അതിവേഗം വളച്ചെടുക്കവേ ജീപ്പ് മറിയുകയായിരുന്നു.ഫോർട്ട്കൊച്ചി സ്വദേശി ബിജേഷ് മൈക്കിൾ എന്നയാളുടേതാണ് വാഹനം. ഇയാളോടൊപ്പം മകളും ഉണ്ടായിരുന്നതായും അഭ്യാസ പ്രകടനത്തിനിടെ മറിയുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
വാഹനത്തിലുണ്ടായിരുന്നവർക്ക് കാര്യമായ പരിക്കില്ല. വാഹനത്തിന്റെ മുൻവശത്തെ ചില്ലുകളും ലൈറ്റുകളും തകർന്നു. അമ്പതിനായിരം രൂപയുടെ നഷ്ടമുള്ളതായി ഫയർഫോഴ്സ് അധികൃതർ വ്യക്തമാക്കി. മട്ടാഞ്ചേരിയിൽ അസി.സ്റ്റേഷൻ ഓഫീസർ ബൈജുവിന്റെ നേതൃത്വത്തിൽ സി.എൻ. വിപിൻ,ലൈജു മോൻ,എസ്.ബിജു എന്നിവർ നാട്ടുകാരുടെ സഹായത്തോടെ വാഹനം ഉയർത്തുകയായിരുന്നു.ഫോർട്ട്കൊച്ചി പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഉടമയ്ക്കെതിരെ കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |