SignIn
Kerala Kaumudi Online
Thursday, 25 April 2024 4.56 AM IST

വിജയമാവർത്തിക്കാൻ സൂപ്പർ ശരണ്യാ ടീം; അർജ്ജുൻ അശോകൻ- അനശ്വര ചിത്രം പ്രണയ വിലാസത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

cinema

​​​​​​സൂപ്പർ ഹിറ്റായ " സൂപ്പർ ശരണ്യ "യ്ക്ക് ശേഷം അർജ്ജുൻ അശോകൻ,അനശ്വര രാജൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമായ " പ്രണയ വിലാസത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 17-ന് ചിത്രം തീയേറ്ററുകളിലെത്തും. നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മിയ, ഹക്കീം ഷാ, മനോജ് കെ യു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവരാണ് നിർമാണം. ഛായാഗ്രഹണം ഷിനോസ്.

View this post on Instagram

A post shared by Arjun Ashokan (@arjun_ashokan)

ഗ്രീൻ റൂം അവതരിപ്പിക്കുന്ന പ്രണയ വിലാസത്തിന്റെ തിരക്കഥ സംഭാഷണം എന്നിവ ജ്യോതിഷ് എം,സുനു എ വി എന്നിവരാണ് സംയുക്തമായി നിർവഹിച്ചിരിക്കുന്നത്. സുഹൈൽ കോയ,മനു മഞ്ജിത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകർന്നിരിക്കുന്നു. എഡിറ്റിംഗ്-ബിനു നെപ്പോളിയന്‍, കലാസംവിധാനം- രാജേഷ് പി വേലായുധന്‍, മേക്കപ്പ്- റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം-സമീറ സനീഷ്, സൗണ്ട് ഡിസൈൻ- ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്‌സ്- വിഷ്ണു സുജാതൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളർ-ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ്- സുഹൈല്‍ എം, കളറിസ്റ്റ്-ലിജു പ്രഭാകര്‍, സ്റ്റില്‍സ്-അനൂപ് ചാക്കോ, നിദാദ് കെ എൻ, ടൈറ്റില്‍ ഡിസൈൻ-കിഷോർ വയനാട്, പോസ്റ്റര്‍ ഡിസൈനർ-യെല്ലോ ടൂത്ത്,പി ആർ ഒ-എ എസ് ദിനേശ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FILMS, ARJUN, ASOKAN, MAMITHA, BAIJU, ANASWARA, RAJAN, SUPER, SARANYA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.