വിഷ്ണു ഉണ്ണികൃഷ്ണന്റെയും ബിബിൻ ജോർജിന്റെയും പുതിയ ചിത്രമാണ് 'വെടിക്കെട്ട്'. കൗമുദി മൂവീസിലൂടെ സിനിമയുടെയും തങ്ങളുടെയും വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരങ്ങൾ.ഷിബൂട്ടൻ എന്നാണ് തന്റെ കഥാപാത്രത്തിന്റെ പേരെന്ന് വിഷ്‌ണു വ്യക്തമാക്കി.
സിനിമയുടെ ചിത്രീകരണത്തിനിടയിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചും ഇരുവരും അഭിമുഖത്തിൽ പറയുന്നുണ്ട്. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന ചിത്രത്തെക്കുറിച്ചും ഇരുവരും വെളിപ്പെടുത്തുന്നുണ്ട്. അപർണ ബാലമുരളിയോട് ലോ കോളേജിലെ വിദ്യാർത്ഥി മോശമായി പെരുമാറിയുമായി ബന്ധപ്പെട്ടും നടന്മാർ പ്രതികരിച്ചു.
' പെർമിഷൻ ഇല്ലാതെ ഒരു പെൺകുട്ടിയുടെ അടുത്ത് അങ്ങനെ ചെയ്തത് വളരെ വലിയ തെറ്റാണ്. തിരിച്ചും ഉണ്ടാകാറുണ്ടല്ലോ. ആ പയ്യന്റെ അവസ്ഥയിൽ ഒരു ഭീകരതയുണ്ട്. അവനും അച്ഛനും അമ്മയുമൊക്കെയുള്ളതല്ലേ. തെറ്റ് തന്നെയാണ് ചെയ്തത്. അവനൊരു ഭയങ്കര ചീത്തക്കാരനായിട്ട്, അവനൊരു പെങ്ങളുണ്ടെങ്കിൽ ഏത് രീതിയിൽ അവരെ ബാധിക്കുമെന്ന്... ചെയ്തത് നൂറ്റമ്പത് ശതമാനം തെറ്റാണ്.' -ബിബിൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |