ഇടുക്കി: ഇടമലക്കുടിയിൽ ശൈശവ വിവാഹം. ഇടമലക്കുടി പഞ്ചായത്തിലെ കണ്ടത്തിക്കുടി സ്വദേശി രാമൻ (47) വിവാഹം കഴിച്ചത് 16 വയസുകാരിയെ. ഇയാൾ വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ്. ഒരാഴ്ച മുൻപായിരുന്നു വിവാഹം നടന്നത്.
ശൈശവ വിവാഹം നടന്നത് സംബന്ധിച്ച് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തിയതിൽ വിവാഹം നടന്നതായി കണ്ടെത്തി. ഇരുവരും പെൺകുട്ടിയുടെ വീട്ടിൽ താമസിച്ചുവരികയായിരുന്നെന്നും വിവരം ലഭിച്ചു.
അതേസമയം, ഉദ്യോഗസ്ഥരെത്തിയതറിഞ്ഞ് പെൺകുട്ടിയും രാമനും ഇവിടെനിന്ന് കടന്നുകളഞ്ഞിരുന്നു. വിഷയത്തിൽ കേസ് എടുക്കാൻ ചൈൽഡ് വെൽഫയർ കമ്മിറ്റി പൊലീസിന് നിർദേശം നൽകി. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഇതുസംബന്ധിച്ച് സി ഡബ്ള്യു സിയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. സംഭവത്തിൽ പൊലീസ് നടപടികൾ ആരംഭിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |