SignIn
Kerala Kaumudi Online
Thursday, 25 April 2024 10.59 AM IST

പഴനി മുരുക ദർശനം നടത്തി അമല പോൾ

amala

കുടുംബത്തിനൊപ്പം പഴനി ക്ഷേത്രദർശനം നടത്തി അമല പോൾ. പ്രസാദവും പൂമാലയും അണിഞ്ഞുനില്ക്കുന്ന അമലയയെും മാതാവ് ആനീസ് പോളിനെയും സഹോദര ഭാര്യ അൽക കുര്യനെയും ചിത്രങ്ങളിൽ കാണാം. പഴനി ദർശനം നടത്തുന്ന ചിത്രങ്ങൾ അമല ആരാധകർക്കായി പങ്കുവയ്ക്കുകയും ചെയ്തു. ആഴ്ചകൾക്ക് മുമ്പ് ആലുവ തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ അമല ദർശനത്തിന് എത്തിയിരുന്നു. എന്നാൽ അന്യമതസ്ഥയാണെന്ന കാരണത്താൽ ഭാരവാഹികൾ വിലക്കി. പിന്നീട് പുറത്തുനിന്നു തൊഴുതശേഷമാണ് അമല മടങ്ങിയത്. അതേസമയം ഒരിടവേളയ്ക്കു ശേഷം അമല മലയാളത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. വിവേക് സംവിധാനം ചെയ്ത ടീച്ചർ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്‌റ്റഫർ ആണ് അമലയുടെ മറ്റൊരു ചിത്രം. ആദ്യമായാണ് അമല മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാകുന്നത്. ഫെബ്രുവരി 9ന് റിലീസ് ചെയ്യും. പൃഥ്വിരാജ് - ബ്ളസി ചിത്രം ആടുജീവിതം ആണ് റിലീസിന് ഒരുങ്ങുന്ന മറ്റൊരു സിനിമ. ബോളിവുഡിലും താരം അരങ്ങേറ്റം നടത്തിയിരിക്കുകയാണ്.അജയ് ദേവഗൺ സംവിധാനയകനായും നായകനായും എത്തുന്ന ഭോല എന്ന ചിത്രത്തിലൂടെയാണ് അമലയുടെ ബോളിവുഡ് പ്രവേശം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AMALAPAUL
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.