സീതാരാമം സിനിമയിലൂടെ ശ്രദ്ധേയായ മൃണാൾ താക്കൂർ സൂര്യയുടെ നായികയാകുന്നു. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പത്തു വേഷത്തിലാണ് സൂര്യ എത്തുന്നത്. മൃണാൾ താക്കൂറിന്റെ തമിഴ് അരങ്ങേറ്റം കൂടിയാണ്. സൂര്യ - ശിവ ചിത്രത്തിൽ ദിഷ പഠാനിയും നായികയാണ്. ദിഷയുടെ രംഗങ്ങളുടെ ചിത്രീകരണം പൂർത്തിയായി. ബിഗ് ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. വെട്രി പളനിസ്വാമി ആണ് ഛായാഗ്രഹണം. ദേവി ശ്രീപ്രസാദ് സംഗീത സംവിധാനം നിർവഹിക്കുന്നു. അതേസമയം സെൽഫി, പൂജ, മേരി ജാൻ, അങ്ക് മിച്ചോലി എന്നീ ബോളിവുഡ് ചിത്രങ്ങളാണ് മൃണാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. നാനിയുടെ 30-ാമത് ചിത്രത്തിലും മൃണാൾ അഭിനയിക്കുന്നുണ്ട്. ടെലിവിഷൻ രംഗത്തുനിന്ന് സിനിമയിലേക്ക് എത്തിയ മൃണാൾ മറാത്തി, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് അഭിനയിച്ചത്. ദുൽഖർ സൽമാൻ ചിത്രം സീതാരാമത്തിലൂടെ ഏറെ ശ്രദ്ധനേടി. മലയാളത്തിലും ഏറെ പരിചിതയാണ് താരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |