തൃശൂർ: ഗാന്ധിയൻ മാർഗത്തിലൂടെയുള്ള സഞ്ചാരമായതിനാലാണ് ഭാരത് ജോഡോ യാത്രയെ വിജയിപ്പിക്കാനായതെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ. ഗാന്ധിജിയുടെ രക്ത സാക്ഷിത്വ വാർഷിക ദിനത്തോട് അനുബന്ധിച്ച് ഡി.സി.സിയിലെ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരത് ജോഡോ യാത്രയുടെ സമാപനത്തോട് അനുബന്ധിച്ച് ശ്രീനഗറിൽ പതാക ഉയർത്തുന്നതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി.സി.സിയിൽ ജോസ് വള്ളൂർ ദേശീയപതാക ഉയർത്തി. വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അദ്ധ്യക്ഷനായി.
എം.പി. വിൻസെന്റ്, ഒ. അബ്ദുറഹിമാൻകുട്ടി, ജോസഫ് ചാലിശ്ശേരി, ടി.വി. ചന്ദ്രമോഹൻ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, കെ.ബി. ശശികുമാർ, സി.എസ്. ശ്രീനിവാസൻ, സി.സി. ശ്രീകുമാർ, ഐ.പി. പോൾ, സി.ഒ. ജേക്കബ്, എ. പ്രസാദ്, ഡോ. നിജി ജസ്റ്റിൻ, സുന്ദരൻ കുന്നത്തുള്ളി, കെ. ഗോപാലകൃഷ്ണൻ, കെ.എച്ച്. ഉസ്മാൻഖാൻ, അഡ്വ. സുബി ബാബു, സിജോ കടവിൽ, എം.എസ്. ശിവരാമകൃഷ്ണൻ, പി.ഡി. റപ്പായി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |