കലഞ്ഞൂർ : കേന്ദ്രസർക്കാർ നടപടികളിൽ പ്രതിഷേധിച്ചും കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും സി.പി.എം കലഞ്ഞൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം നടത്തി.
സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗം എസ്.രാജേഷ് അദ്ധ്യക്ഷനായിരുന്നു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.മനോജ് കുമാർ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാൻ ഹുസൈൻ, സഹകരണ ബാങ്ക് പ്രസിഡന്റ് ആർ.ശ്രീകുമാരൻ നായർ, ഗ്രാമപഞ്ചായത്ത് മെമ്പർ സിന്ധു സുദർശൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |