SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.17 AM IST

ഹോം കെയർ ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു

1
ഖാസി നാലകത്ത് മുഹമ്മദ് കോയ ഫൗണ്ടേഷൻ കോഴിക്കോട് നഗരസഭയുടെ ഫ്രാൻസിസ് റോഡ് ടി.ബി.ക്ലിനിക്ക് പാലിയേറ്റീവ് കെയർ യൂണിറ്റിന് നൽകിയ ഹോം കെയർ ആംബുലൻസ് ഫ്ലാഗ് ഒഫ് ഡെപ്യൂട്ടി മേയർ സി.പി.മുസാഫിർ അഹമ്മദ് നിർവഹിക്കുന്നു

കോഴിക്കോട്: നഗരത്തിലെ പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഖാസി നാലകത്ത് മുഹമ്മദ് കോയ ഫൗണ്ടേഷൻ കോഴിക്കോട് നഗരസഭയുടെ ഫ്രാൻസിസ് റോഡ് ടി.ബി.ക്ലിനിക്ക് പാലിയേറ്റീവ് കെയർ യൂണിറ്റിന് നൽകിയ ഹോം കെയർ ആംബുലൻസ് ഫ്ലാഗ് ഒഫ് ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് നിർവഹിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എം.വി. മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. എം.വി. റംസി ഇസ്മായിൽ പ്രോജക്ട് റിപ്പോർട്ട് അവതരിപ്പിച്ചു.സി.പി. മാമുക്കോയ,ആർ.ജയന്ത് കുമാർ, കെ.വി. ഇസ്ഹാഖ്, വി.പി.മായിൻകോയ, സിറാജ് ഡി കപ്പാസി എന്നിവർ പ്രസംഗിച്ചു. ജനറൽ സെകട്ടറി പി.ടി.ആസാദ് സ്വാഗതവും സെകട്ടറി കെ.പി.മമ്മത് കോയ നന്ദിയും പറഞ്ഞു. പ്രോജക്ടിന്റെ ഭാഗമായി പുറത്തിറക്കുന്ന രണ്ടാമത്തെ ആംബുലൻസാണിത്. നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സിറ്റി പാലിയേറ്റീവ് കെയർ യൂണിറ്റിന് കഴിഞ്ഞ മാസം ഒരു ആംബുലൻസ് നൽകിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.