SignIn
Kerala Kaumudi Online
Friday, 19 April 2024 9.08 AM IST

മുടി കറുക്കാനും വളരാനും കൊഴിയാതിരിയ്ക്കാനും, ഇനി വീട്ടിൽ തന്നെ ചെയ്യാം ഹെയർ പാക്ക്; കരിഞ്ചീരകത്തോടൊപ്പം ഈ രണ്ട് ചേരുവകൾ മാത്രം മതി

beauty-tips

മുടി കൊഴിച്ചിൽ, മുടി പെട്ടെന്ന് നരയ്ക്കുന്നത്, വളരാത്തത് തുടങ്ങിയവയാണ് പലരുടെയും പ്രശ്നങ്ങൾ. മുടിയുടെ ഇത്തരം പ്രശ്നങ്ങൾക്ക് വളരെ നല്ലതാണ് കരിഞ്ചീരകം. ഇത് മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും സംരക്ഷണത്തിനുമെല്ലാം സഹായിക്കുന്നു. കരിഞ്ചീരകം കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു ഹെയർ പാക്ക് നോക്കാം. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

ആവശ്യമായ സാധനങ്ങൾ

1,കരിഞ്ചീരകം

2,ഉലുവ

3,കഞ്ഞിവെള്ളം

ചർമത്തിന്റെ സംരക്ഷണത്തിനും മുടിസംരക്ഷണത്തിനും കരിഞ്ചീരകം മികച്ചതാണ്. ഇതിന്റെ എണ്ണ മുടിയിൽ പുരട്ടുന്നത് മുടി നല്ല ഉള്ളോടെ വളരാൻ സഹായിക്കുന്നു. മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും ഉലുവ നല്ലതാണ്. മുടിയ്ക്ക് ഒരു ഷാംപൂവിന്റെയും കണ്ടീഷണറിന്റെയും ഗുണം നൽകാൻ ഇതിന് കഴിയുന്നു. കഞ്ഞിവെള്ളം തലയിൽ തേയ്ക്കുന്നത് വളരെ നല്ലതാണ്.അതും പുളിച്ച കഞ്ഞിവെള്ളമാണ് കൂടുതൽ ഗുണം നൽകുന്നത്. ഇതിലെ വിറ്റമിനുകളും മറ്റ് പോഷകങ്ങളുമെല്ലാം മുടിയ്ക്ക് ഏറെ ഗുണകരമാണ്.

തയ്യാറാക്കുന്ന വിധം

തലേന്ന് രാത്രിതന്നെ കഞ്ഞിവെള്ളത്തിൽ ആവശ്യത്തിന് ഉലുവയും കരിഞ്ചീരകവും ഇട്ടുവയ്ക്കുക. അടുത്ത ദിവസം രാവിലെ ഇവ അരച്ച് മുടിയിൽ പുരട്ടുക. ഒരു മണിക്കൂർ കഴിഞ്ഞ് ഇത് കഴുകിക്കളയാം. ഇത് മുടിയുടെ മിക്ക പ്രശ്നങ്ങൾക്കും പരിഹാരമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CARAWAY, BEAUTY, TIP, HAIR, HAIRGROWTH, BLACKHAIR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.