SignIn
Kerala Kaumudi Online
Friday, 19 April 2024 11.44 PM IST

കുരുമുളകിന് പടരാൻ താങ്ങുമരമെന്തിന്, വൻലാഭം കമ്പിവലയിൽ ലംബകൃഷി

lamba

തളിപ്പറമ്പ്: താങ്ങുമരങ്ങൾ ഇല്ലാതെയും ഭൂമിയുടെ ലഭ്യതക്കുറവ് പ്രശ്നമാകാതെയും കമ്പിവലയിൽ ലംബകൃഷിരീതിയിലൂടെ കുരുമുളക് വാണിജ്യാടിസ്ഥാനത്തിൽ വളർത്തിയെടുക്കാമെന്നതിന് കരിമ്പം ജില്ലാ കൃഷിഫാമിന്റെ വിജയസാക്ഷ്യം. വള്ളികൾ വളർത്താവുന്ന മുരിക്ക് ഉൾപ്പെടെയുള്ള താങ്ങുമരങ്ങൾ കിട്ടാതായതോടെയാണ് കമ്പിവല ഉപയോഗിച്ച് കുരുമുളക് കൃഷി വൻവിജയമാക്കാമെന്ന് കരിമ്പം ഫാം തെളിയിക്കുന്നത്. പന്നിയൂർ ഒന്ന് ഇനത്തിലുള്ള കുരുമുളകാണ് ഈ രീതിയിൽ ഇവിടെ നട്ടുവളർത്തുന്നത്.

മണ്ണിനെ ആശ്രയിക്കാതെ സാധാരണ കൃഷിയേക്കാൾ ഉയർന്ന വിളവ് നൽകുന്ന ലംബ കൃഷിയിൽ ശ്രദ്ധാപൂർവ്വം നിയന്ത്രിത വളർച്ചാ സാഹചര്യങ്ങൾ ഉപയോഗിക്കുന്നതാണ് വിജയത്തിന്റെ അടിസ്ഥാനം. കെട്ടിടങ്ങൾ, തുരങ്കങ്ങൾ, ഷിപ്പിംഗ് കണ്ടെയ്നറുകൾ, പൂന്തോട്ടങ്ങൾ അടക്കം ഏത് സ്ഥലവും കൃഷിക്കായി തിരഞ്ഞെടുക്കാം. തീവ്ര കുരുമുളക് വളർത്തൽ എന്ന് കാർഷികശാസ്ത്രജ്ഞർ വിളിക്കുന്ന ഉത്പാദനരീതിയാണിത്. ഗുണനിലവാരമുള്ള കുരുമുളകിന്റെ വൻതോതിലുള്ള ഉൽപാദനത്തിന് ഇത് പ്രധാനമായും അനുയോജ്യമാണ്.കുറഞ്ഞ കാലയളവിനുള്ളിൽ കൂടുതൽ ഉൽപാദനം ഈ രീതി ഉറപ്പു വരുത്തും.


വൃത്താകൃതിയിൽ രൂപപ്പെടുത്തിയ നേരിയ കനത്തിലുള്ള ഇരുമ്പ് വലകൾക്കുള്ളിൽ ചകിരിച്ചോർ നിറക്കണം.

പച്ച നിറത്തിലുള്ള തുണി ഷീറ്റുകൾ ചുറ്റി കുരുമുളക് വള്ളികൾ നടണം

ഷീറ്റിൽ വെള്ളം തളിച്ച് ഈർപ്പവും നിലനിർത്താം.


പാരമ്പര്യരീതിയല്ല
കാലാവസ്ഥാ വ്യതിയാനം, കൂടുതൽ വേഗത, സ്ഥല ദൗർലഭ്യം തുടങ്ങി പാരമ്പര്യ കൃഷി പരാജയപ്പെടുന്ന ഇടത്ത് പരിഹാരമായാണ് ലംബകൃഷി(വെർട്ടിക്കൽ ഫാമിംഗ്).കുറഞ്ഞ ഭൂമി മാത്രം ഉപയോഗപ്പെടുത്തി കൂടുതൽ ഉത്പാദിപ്പിച്ചെടുക്കുന്ന രീതിയെന്ന് എന്ന് ലളിതമായി പറയാം. വൻകെട്ടിടങ്ങൾ, ഉപേക്ഷിക്കപ്പെട്ട സംഭരണശാലകൾ, ഷിപ്പിങ്ങ് കണ്ടെയ്നറുകൾ തുടങ്ങി വീടുകളുടെ ടെറസ്സുകൾ വരെ ഇതിനായി ഉപയോഗിക്കാം.നിയന്ത്രിത പരിതസ്ഥിതി കൃഷി ആണ് ലംബ കൃഷിയുടെ അടിസ്ഥാന ശില.
ജലത്തിന്റെ സമർത്ഥവും കാര്യക്ഷമവുമായ ഉപയോഗം,കൃത്രിമ നിയന്ത്രിത പ്രകാശം, റിഫ്ളക്ടറുകൾ വച്ച് വർദ്ധിപ്പിച്ച് ഉപയോഗിക്കാവുന്ന സൂര്യപ്രകാശം, കാലാവസ്ഥാ നിയന്ത്രണം, കൃത്യമായ താപഈർപ്പ നിയന്ത്രണം, അനുകൂല വാതകങ്ങളുടെ നിയന്ത്രിത ഉപയോഗം, കൃത്യമായ അളവിലെ വളപ്രയോഗം തുടങ്ങിയവ നിയന്ത്രിത പരിതസ്ഥിതി കൃഷിയുടെ പ്രത്യേകതകളാണ്.

മണ്ണിന്റെ സ്പർശമില്ലാത്ത എയ്രോപോണിക്സ്, ജലജീവികളുടെ സാമീപ്യത്തിൽ വളർത്താവുന്ന അക്വാപോണിക്സ്, ജലമിശ്രിതം ഉപയോഗിച്ച് ചെയ്യുന്ന ഹൈഡ്രോപോണിക്സ് എന്നിവ ഈ കൃഷിരീതികളിൽ പെടുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.