മുഹമ്മ : മണ്ണഞ്ചേരി പൊന്നാട് മുഹമ്മ അയ്യപ്പൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ചരിത്രോത്സവവും പ്രതിഭകളെ ആദരിക്കലും നടത്തി. കേരള സാഹിത്യ അക്കാദമി ആദരവ് ലഭിച്ച എൻ.എസ്.ജോർജ് , മികച്ച പൊലീസ് പരിശീലകനുള്ള കേന്ദ്ര സർക്കാരിന്റെ പുരസ്ക്കാരം നേടിയ വി എച്ച് ഷിഹാബുദീൻ , ഒരു വർഷം തുടർച്ചയായി കവിത എഴുതിയ സി.ജി.മധു കാവുങ്കൽ, വായന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ കെ.ജി.ഹരിത എന്നിവരെ പി.പി.ചിത്തരഞ്ജൻ എം.എൽ.എ ആദരിച്ചു. ചരിത്രോത്സവം ജയൻ തോമസ് ഉദ്ഘാടനം ചെയ്തു. പി.എൻ.ദാസൻ അധ്യക്ഷനായി. ആർ.റിയാസ്, എം.ചന്ദ്ര, സി.കെ.രതികുമാർ, പി.എ. സബീന, കെ.എസ്.ലാലിച്ചൻ, കെ.എസ്.ഹരിദാസ്, എൻ.എസ്.സജിമോൻ, നിർമ്മൽ മണിക്കുട്ടൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |