ആലപ്പുഴ: കേരള സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ അമ്പലപ്പുഴ മേഖല പ്രവർത്തക സംഗമം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ മേഖലാ പ്രസിഡന്റ് ഷാജഹാൻ ആപ്പൂര് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഹർഷാദ് കണ്ണൂർ മുഖ്യപ്രഭാഷണം നടത്തി. ബോധവത്കരണ ക്ലാസും ഐ.ഡി കാർഡ് വിതരണവും ഡിവൈ.എസ്.പി എൻ.ആർ. ജയരാജും ആക്രിക്കട ആപ്പും യൂണിഫോം വിതരണവും നവകേരളം പദ്ധതി ജില്ലാ കോ ഓർഡിനേറ്റർ കെ.എസ്. രാജേഷും നിർവഹിച്ചു. മുതിർന്ന ആക്രി കച്ചവടക്കാരെ സംസ്ഥാന സെക്രട്ടറി സിറാജ് എറണാകുളം ആദരിച്ചു. എൻവയോൺമെന്റ് എൻജിനീയർമാരായ പി.സി.സ്മിത, ബി.ബിജു, ഫയർ ആൻഡ് സേഫ്റ്റി ഓഫീസർമാരായ പി.ബി.വേണുക്കുട്ടൻ, പി.ആർ.ബൈജു പണിക്കർ എന്നിവർ ക്ലാസുകൾ നയിച്ചു. നിസാർ തലശേരി, വി.കെ.റഹിം, റിസ്വാൻ എന്നിവർ സംസാരിച്ചു. റിനു ഭൂട്ടോ സ്വാഗതവും ജെ.ജമാൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |