SignIn
Kerala Kaumudi Online
Saturday, 20 April 2024 4.34 AM IST

ആയിരങ്ങളെ സാക്ഷിയാക്കി ഓർക്കാട്ടേരി ചോമപ്പൻ കൊത്ത്

temple
ഓർക്കാട്ടേരി ശിവഭഗവതി ക്ഷേത്രത്തിൽ നടന്ന ചോമപ്പൻ കൊത്ത്

വടകര: ഓർക്കാട്ടേരി ശിവഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിലെ പ്രധാന ചടങ്ങായ ചോമപ്പൻ കൊത്ത് ആയിരങ്ങളെ സാക്ഷിയാക്കി നടന്നു. ശിവക്ഷേത്രസന്നിധിയിൽ നിന്നും പുറപ്പെട്ട് ഭഗവതി ക്ഷേത്രത്തിലെത്തിയ തോട്ടിക്കാരുടെ അകമ്പടിയോടെ പുതുക്കുളങ്ങര ഇലഞ്ഞിക്കൂൽ എത്തി. അവിടെ എടത്തിൽ തറവാട്ടംഗത്തോടൊപ്പം കാത്തിരിക്കുന്ന താലപ്പൊലിക്കാരെ കണ്ട് ചോമപ്പൻ കൊത്ത് എന്ന ചടങ്ങ‌് നടന്നു. തുടർന്ന് തിരിച്ച് പതിവുയാത്ര നടത്തി മണ്ടോടി കണ്ണൻ സ്മാരക മന്ദിരത്തിന് സമീപം കോമരവും ചോമപ്പനും മുഖാമുഖം കണ്ട് എടത്തിൽ തറവാട് പ്രതിനിധി ഇരുവർക്കും മാല ചാർത്തി. ക്ഷേത്രത്തിലേക്ക് ആനയിച്ചു. ഇന്നത്തോടെ ഈ വർഷത്തെ ഉത്സവത്തിന് സമാപനമാവും. ഇതോടനുബന്ധിച്ച് നടന്നു വരുന്ന ഏറാമല പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള വിനോദ വിപണനമേള ദിവസങ്ങളോളം തുടരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE, TEMPLE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.