പാലക്കാട്: ഭാരത് ജോഡോ യാത്ര കാശ്മീരിൽ സമാപിക്കുന്ന ദിവസമായ ഇന്നലെ രാവിലെ 10.30ന് കുഴൽമന്ദം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ ദേശീയോദ്ഗ്രഥന സംഗമം സംഘടിപ്പിച്ചു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. സംഗമം ഡി.സി.സി ജനറൽ സെക്രട്ടറി സി.പ്രേംനവാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ.സി.ബോസ് അദ്ധ്യക്ഷത വഹിച്ചു. സി.പ്രകാശ്, മിനി നാരായണൻ, കെ.വി.രാജൻ, എസ്.രാമകൃഷ്ണൻ, പ്രതീഷ് മാധവൻ, എ.സക്കീർ ഹുസൈൻ, എ.ഷാജഹാൻ, സി.വി.രാജൻ, ഷെമീർ മഞ്ഞാടി, സി.മണി, എൻ.വിവേക് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |