SignIn
Kerala Kaumudi Online
Thursday, 25 April 2024 5.16 PM IST

ഓൺലൈൻ കൺസൾട്ടേഷനിടെ നഗ്നതാ പ്രദർശനം: യുവാവിനെതിരെ പരാതി

crime

കോഴഞ്ചേരി : ഓൺലൈൻ കൺസൾട്ടേഷനിടെ വനിതാ ഡോക്ടർക്കു നേരെ നഗ്‌നതാപ്രദർശനമെന്ന് പരാതി. ആറന്മുള സ്വദേശിനിയായ ഡോക്ടർ പൊലീസിൽ പരാതി നൽകി. സർക്കാരിന്റെ ഇ സഞ്ജീവനി കൺസൾട്ടേഷനിടെയാണ് സംഭവം. തൃശ്ശൂർ സ്വദേശിയായ മുഹമ്മദ് സുഹൈബ് (21) എന്ന യുവാവ് കൺസൾട്ടേഷനിടെ സ്വകാര്യഭാഗങ്ങൾ കാണിച്ചുവെന്നാണ് പരാതി. കോന്നി സർക്കാർ മെഡിക്കൽ കോളേജിലെ മാനസികാരോഗ്യവിഭാഗത്തിലെ ഡോക്ടറാണ് പരാതിക്കാരി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഓൺലൈൻ കൺസൾട്ടേഷൻ ഡ്യൂട്ടിയായിരുന്നു ഡോക്ടർക്കുണ്ടായിരുന്നത്. വീട്ടിൽ ഇരുന്ന് ലാപ്‌ടോപ് ഉപയോഗിച്ച് ഇ സഞ്ജീവനി മുഖാന്തരം ഡോക്ടർ കൺസൾട്ടേഷൻ നടത്തുകയായിരുന്നു. ഇതിനിടെ മുഹമ്മദ് സുഹൈബ് നഗ്‌നതാപ്രദർശനം നടത്തിയെന്നാണ് ഡോക്ടറുടെ പരാതി.

കോന്നി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മുഖേനയാണ് ഡോക്ടർ പരാതി നൽകിയത്. സംഭവം നടന്നത് ആറന്മുള പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ആയതിനാൽ കേസ് ഇവിടേക്ക് കൈമാറുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.