മണ്ണാർക്കാട്: കേരള കോൺഗ്രസ് നേതാവായിരുന്ന കെ.എം.മാണിയുടെ 90-ാം ജന്മദിനം മണ്ണാർക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരുണ്യദിനമായി ആചരിച്ചു. സെന്റ് ഡൊമിനിക് സ്പെഷ്യൽ സ്കൂളിലെ 160 ഓളം വരുന്ന കുട്ടികൾക്ക് ഭക്ഷണം നൽകിയാണ് കാരുണ്യ ദിനാചരണം സംഘടിപ്പിച്ചത്.
സാഹിത്യകാരൻ കെ.പി.എസ് പയ്യനടം ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് നിയോജകമണ്ഡലം പ്രസിഡന്റ് സ്റ്റാൻലി അധ്യക്ഷത വഹിച്ചു. യോഗത്തിൽ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോസ് ജോസഫ് കെ.എം.മാണിയെ അനുസ്മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |