SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.39 AM IST

ശ്രീനാരായണ ഗുരുമന്ദിര സമർപ്പണവും മെറിറ്റ് അവാർഡ് വിതരണവും ഇന്ന്

sree

അങ്ങാടിക്കൽ തെക്ക് : എസ്.എൻ.ഡി.പിയോഗം 171 -ാം അങ്ങാടിക്കൽ തെക്ക് ശാഖയിലെ ശ്രീനാരായണ ഗുരുമന്ദിര സമർപ്പണവും മെറിറ്റ് അവാർഡ് വിതരണവും ഇന്ന് വൈകിട്ട് 3.30ന് നടക്കും. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സമർപ്പണം നിർവഹിക്കും. മെറിറ്റ് അവാർഡും കലാ - കായിക പ്രവൃത്തിമേളയിൽ ജില്ലാ - സ്റ്റേറ്റ് തലങ്ങളിൽ മികവ് തെളിയിച്ച കുട്ടികൾക്കുള്ള ക്യാഷ് അവാർഡും രാജ്യസഭാ മുൻ അദ്ധ്യക്ഷൻ പി.ജെ.കുര്യൻ വിതരണം ചെയ്യും. വൈകിട്ട് 3.30ന് പൊതുസമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് രാഹുൽ ചന്ദ്രൻ അദ്ധ്യക്ഷനാകും. യോഗം കൗൺസിലർ എബിൻ ആമ്പാടിയിൽ മുഖ്യപ്രഭാഷണം നടത്തും. അടൂർ യൂണിയൻ ചെയർമാൻ അഡ്വ.എം. മനോജ്കുമാർ അനുമോദിക്കും.യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹനൻ സംഘടനാ സന്ദേശം നൽകും. ശാഖാ സെക്രട്ടറി ബിനു പുത്തൻവിളയിൽ, എസ്.എൻ.വി.എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസ് സ്‌കൂൾ മാനേജർ രാജൻ ഡി.ബോസ്, ഗുരുമന്ദിര നിർമ്മാണകമ്മിറ്റി കൺവീനർ പ്രസന്നകുമാർ.പി, വനിതാസംഘം സെക്രട്ടറി വിനി വി.ആനന്ദ്, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ആദിത്യൻ, ദേവസ്വം മാനേജർ സി.ആർ.പീതാംബരൻ, ശാഖാ വൈസ് പ്രസിഡന്റ് കെ.പി.മദനൻ എന്നിവർ സംസാരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.