തിരുവനന്തപുരം:സംസ്ഥാനത്തെ മികച്ച തൊഴിലാളികൾക്കുള്ള തൊഴിൽവകുപ്പിന്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്കാരത്തിന് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 5വരെ നീട്ടി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡിന് നിർമ്മാണം, ചെത്ത്, മരംകയറ്റം, തയ്യൽ, കയർ, കശുഅണ്ടി, മോട്ടോർ, തോട്ടം, ചുമട്ടുതൊഴിലാളികൾ, സെയിൽസ് മാൻ/ സെയിൽസ് വുമൺ,. സെക്യൂരിറ്റി ഗാർഡ്, നഴ്സ്, ഗാർഹിക, ടെക്സ്റ്റൈൽ മിൽ, കരകൗശല, വൈദഗ്ദ്ധ്യ, പാരമ്പര്യ തൊഴിലാളികൾ(ഇരുമ്പ് പണി, മരപ്പണി, കൽപ്പണി, വെങ്കലപ്പണി, കളിമൺപാത്ര നിർമ്മാണം, കൈത്തറി വസ്ത്ര നിർമ്മാണം, ആഭരണ നിർമ്മാണം,ഈറ്റ,കാട്ടുവള്ളിത്തൊഴിലാളികൾ), മാനുഫാക്ച്ചറിംഗ്/പ്രോസസിംഗ് (മരുന്ന് നിർമ്മാണത്തൊഴിലാളി, ഓയിൽമിൽ തൊഴിലാളി, ചെരുപ്പ് നിർമ്മാണത്തൊഴിലാളി, ഫിഷ് പീലിംഗ്), ഇൻഫർമേഷൻ ടെക്നോളജി,മത്സ്യ ബന്ധന / വില്പനത്തൊഴിലാളികൾ, ബാർബർ/ ബ്യൂട്ടീഷ്യൻമാർ എന്നിങ്ങനെ 19 മേഖലകളിലുള്ളവർക്ക് അപേക്ഷിക്കാം. തൊഴിലുടമ സാക്ഷ്യപ്പെടുത്തുന്ന നിശ്ചിത ഫോർമാറ്റിലുള്ള സാക്ഷ്യപത്രവും 20 ചോദ്യങ്ങളടങ്ങുന്ന ചോദ്യാവലി പൂരിപ്പിച്ചതും അടക്കമുള്ള അപേക്ഷകൾ www.lc.kerala.gov.in ൽ സമർപ്പിക്കണം. സ്ഥിരമായ തൊഴിലുടമയില്ലാത്ത തൊഴിലാളികൾ അതത് വാർഡ്മെമ്പർ നൽകുന്ന സാക്ഷ്യപത്രം ഉൾക്കൊള്ളിച്ചാൽ മതിയാവും. അപേക്ഷകൾ സമർപ്പിക്കുന്നതിനും അനുബന്ധസഹായങ്ങൾക്കും എല്ലാ അസി. ലേബർ ഓഫീസുകളിലും ജില്ലാ ലേബർ ഓഫീസുകളിലും ഹെൽപ് ഡെസ്കുകൾ സജ്ജമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |