തിരൂർ: ഇലക്ട്രിക്കൽ വെഹിക്കിൾ ചാർജ്ജിംഗ് സ്റ്റേഷൻ തിരൂരിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മൂന്നാമത്തെ സ്റ്റേഷനാണിത്. സംസ്ഥാനത്താകെ 56 ചാർജ്ജിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. ഇതിൽ മൂന്നെണ്ണം മലപ്പുറം ജില്ലയിലാണ്. പൊന്നാനി, തിരൂർ, മലപ്പുറം എന്നിവിടങ്ങളിലാണിവ.
തിരൂർ മുനിസിപ്പൽ ചെയർപേഴ്സൺ എ.പി നസീമ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യു. സൈനുദ്ധീൻ മുഖ്യപ്രഭാഷണം നടത്തി.വൈസ് ചെയർമാൻ പി.രാമൻകുട്ടി, പിമ്പുറത്ത് ശ്രീനിവാസൻ, അഡ്വ. ഷമീർ പയ്യനങ്ങാടി, പി.എ. ബാവ, കെ.കെ. ജാഫർ, രമാ ഷാജി,പ്രസംഗിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |