SignIn
Kerala Kaumudi Online
Thursday, 25 April 2024 9.46 PM IST

ജില്ലയിലെ ഹരിതകർമ്മ സേനാംഗങ്ങൾ ഇനി സ്വന്തമായി വാഹനമോടിച്ചെത്തും

cv

മലപ്പുറം: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ സ്‌കിൽ പരിശീലനത്തിലൂടെ ഡ്രൈവിംഗ് ലൈസൻസ് ലഭിച്ച ഹരിത കർമ്മ സേന അംഗങ്ങളുടെ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ജില്ലാ കോ ഓർഡിനേറ്റർ ജാഫർ കക്കൂത്ത് നിർവഹിച്ചു.
ജില്ലാ മിഷൻ ഹാളിൽ നടന്ന, ഡ്രൈവിംഗ് ലൈസൻസ് നേടിയ അംഗങ്ങളുടെ സംഗമത്തിൽ,​ വിവിധ പഞ്ചായത്തുകളിൽ നിന്നും നഗരസഭകളിൽ നിന്നും ലൈസൻസ് നേടിയ സേന അംഗങ്ങൾ പങ്കെടുത്തു. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ലഭ്യമാക്കുന്ന വാഹനങ്ങളിലാണ് ഹരിതകർമ്മ സേനാംഗങ്ങൾ മാലിന്യം ശേഖരിക്കുന്നത്. ഇനി ഈ വാഹനങ്ങളുടെ വളയം പിടിക്കുന്നത് ഇവർ തന്നെയായിരിക്കും. ഒതുക്കുങ്ങൽ സഫാരി ഡ്രൈവിംഗ് സ്‌കൂളിൽ നിന്നാണ് ഇവർ ഡ്രൈവിംഗ് പരിശീലനം പൂർത്തിയാക്കിയത്. ജില്ലയിൽ നൂറോളം പേരാണ് ഡ്രൈവിംഗ് ലൈസൻസ് നേടിയത്. ജില്ലാ മിഷൻ ഹാൾ പരിസരത്ത് നടന്ന ചടങ്ങിൽ കുടുംബശ്രീ മിഷൻ ഉദ്യോഗസ്ഥർ, ഡ്രൈവിംഗ് പരിശീലകർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, DRIVING
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.