മാള : ആനപ്പാറ ജൂബിലി നഗറിൽ വാടക വീട്ടിൽ ചാരായം വാറ്റിക്കൊണ്ടിരുന്ന കിഴക്കൂടൻ ബിജുവിനെ പൊലീസ് (50) ചാരായവുമായി അറസ്റ്റ് ചെയ്തു. വീട് വാടകയ്ക്ക് എടുത്താണ് പ്രതി ചാരായം വാറ്റിയത്. ഒരു ലിറ്റർ ചാരായം ഒഴിച്ച് ബാക്കി 10 ലിറ്ററോളം വരുന്ന ചാരായം പ്രതി ടോയ്ലെറ്റിൽ ഒഴുക്കിക്കളഞ്ഞതായി പൊലീസ് പറഞ്ഞു. സ്ക്വാഡ് എസ്.ഐ സ്റ്റീഫൻ, എ.എസ്.ഐ ജയകൃഷ്ണൻ, സി.പി.ഒമാരായ മിഥുൻ ആർ.കൃഷ്ണ, മാനുവൽ, മാള പ്രിൻസിപ്പൽ എസ്.ഐ വിമൽ, സീനിയർ സി.പി.ഒ ജിബിൻ കെ.ജോസഫ്, സബ് ഇൻസ്പെക്ടർ നീൽ ഹെക്ടർ ഫെർണാണ്ടസ്, എസ്.സി.പി.ഒ സിദീജ, സി.പി.ഒ നവീൻ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചാരായം പിടിച്ചത് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |