കുവൈറ്റ്സിറ്റി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവതി മരിച്ചു. കൊട്ടാരക്കര ഓടനാവട്ടം പരുത്തിയറ ഏബല്‍ കോട്ടേജില്‍ അനു ഏബല്‍ (34) ആണ് കുവൈറ്റിൽ മരിച്ചത്. ലുലു എക്സ്ചേഞ്ച് കസ്റ്റമർ കെയർ സെന്റർ മാനേജറായി പ്രവർത്തിച്ച് വരികയായിരുന്നു.
ഫർവാനിയ ദജീജിലുള്ള ഓഫീസിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങവേ ആയിരുന്നു അപകടം. ബസ് കയറാനായി റോഡ് മുറിച്ച് കടക്കവേ അമിത വേഗതയിലെത്തിയ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനു ഫർവാനിയ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരവേയാണ് മരണപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |