ആലപ്പുഴ: കേരള ഓർത്തോപീഡിക് സർജൻസ് അസോസിയേഷന്റെ 42-ാം വാർഷിക സമ്മേളനം 3 മുതൽ 5വരെ ആലപ്പുഴയിൽ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
3ന് വൈകിട്ട് 5.30ന് പുന്നമട റിസോർട്ടിൽ ഓർത്തോപീഡിക് സർജൻസ് അസോസിയേഷൻ ദേശീയ പ്രസിഡന്റ് ഡോ. രമേശ് കുമാർ സെൻ ഉദ്ഘാടനം ചെയ്യും. അപകടത്തിൽ പരിക്കേറ്റ് എത്തുന്നവർക്ക് സമ്പൂർണ സമയബന്ധിത അസ്ഥിചികിത്സ എന്നവിഷയത്തിൽ കോയമ്പത്തൂർ ഗംഗ ആശുപത്രിയിലെ ഡോ. ദീനദയാലൻ, കുട്ടികളുടെ വൈകല്യം മാറ്റിന്നതിനുള്ള ശസ്ത്രിയകളെക്കുറിച്ച് വെല്ലൂർ മെഡിക്കൽ കോളേജിലെ ഡോ.വൃഷ മാധുരി എന്നിവർ പ്രഭാഷണം നടക്കും. ഡോ.കൃഷ്ണകുമാർ, ഡോ.അരുൺ, ഡോ.സാബു സുഗതൻ എന്നിവർ അതിഥികളാകും. 700ൽ അധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ ഡോ.മുഹമ്മദ് അഷറഫ്, സെക്രട്ടറി ഡോ.ഉണ്ണിക്കൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |