SignIn
Kerala Kaumudi Online
Thursday, 25 April 2024 1.26 PM IST

രാജിയ്ക്കൊരുങ്ങി അടൂർ, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ചെയർമാൻ സ്ഥാനം ഉപേക്ഷിച്ചേയ്ക്കും; നിലപാട് ഇന്ന് വ്യക്തമാക്കും

adoor-gopalakrishnan

തിരുവനന്തപുരം: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജി വയ്ക്കാനൊരുങ്ങി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന മീറ്റ് ദി പ്രസിൽ അടൂർ നിലപാട് വ്യക്തമാക്കുമെന്നാണ് വിവരം. നിലവിലെ വിവാദങ്ങളിലെ അതൃപ്തിയാണ് രാജിയ്ക്ക് പിന്നിലെന്നാണ് സൂചന. അതേസമയം, അടൂർ തുടരണമെന്നാണ് സർക്കാരിന്റെ അഭിപ്രായം.

അടൂരിനെ അനുനയിപ്പിക്കാൻ സർക്കാർ ശ്രമം തുടരുകയാണ്. കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ചെയർമാൻ എന്ന നിലയിൽ മാർച്ച് 31 വരെയാണ് അടൂരിന്റെ കാലാവധി. വിവാദങ്ങളെത്തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ സ്ഥാനം ശങ്കർ മോഹൻ രാജിവയ്ച്ചതിന് പിന്നാലെ അടൂരും രാജിവയ്ക്കാൻ ആലോചിച്ചിരുന്നു. മുഖ്യമന്ത്രിയടക്കം അടൂരിനെ പിന്തുണച്ച് പിന്നാലെ രംഗത്തുവരികയും ചെയ്തു. എന്നാൽ ഇതിന് വഴങ്ങാതെ രാജിയുമായി മുന്നോട്ടുപോവുകയാണ് അടൂർ എന്നാണ് വിവരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K R NAYRAYANAN FILM INSTITUTE, ADOOR GOPALAKRISHNAN, RESIGNATION
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.