SignIn
Kerala Kaumudi Online
Saturday, 20 April 2024 5.06 AM IST

മുളച്ച ഉരുളകിഴങ്ങ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല, പെട്ടെന്ന് മുളയ്ക്കുന്നതും അഴുകുന്നതും തടയാം ഇങ്ങനെ

potato-sprouting

വീടുകളിൽ പച്ചക്കറി സൂക്ഷിക്കുമ്പോൾ മിക്ക ആളുകളും നേരിടുന്ന പ്രശ്നങ്ങളാണ് ഉള്ളി, ഉരുളക്കിഴങ്ങ് പോലുള്ളവ പെട്ടെന്ന് വാടുകയും അഴുകുകയും ചെയ്യുന്നത്. വാങ്ങി രണ്ട് ദിവസം കഴിയുമ്പോഴേക്കും ഉരുളക്കിഴങ്ങ് മുളച്ച് തുടങ്ങുന്നു, ചിലത് വാടിത്തുടങ്ങുന്നു, ചിലത് ചീഞ്ഞ് തുടങ്ങുന്നു. മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് മിക്കവാറും പഠനങ്ങളും വ്യക്തമാക്കുന്നത്. എന്നാൽ ഇനി ഈ പ്രശ്നത്തെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പരിഹരിക്കാം. അതിനായി ഈ പൊടിക്കൈകൾ ഒന്ന് പരീക്ഷിച്ച് നോക്കൂ.

  • ഉരുളക്കിഴങ്ങ് വാങ്ങിക്കുമ്പോൾ നല്ലത് പോലെ മണ്ണ് പുരണ്ട ഉരുളക്കിഴങ്ങ് നോക്കി വാങ്ങിക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ അത് പെട്ടെന്ന് ചീത്തയാകാൻ സാദ്ധ്യത കൂടുതലാണ്.
  • ഉരുളക്കിഴങ്ങ് കാർഡ്ബോർഡ് ബോക്സിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കുക. ഇത് കൂടുതൽ കാലം കേടാകാതിരിക്കാൻ സഹായിക്കുന്നു. മാത്രമല്ല മണ്ണോട് കൂടി തന്നെ ഉരുളക്കിഴങ്ങ് കാർഡ്ബോർഡ് ബോക്സിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ അത് പെട്ടെന്ന് തന്നെ ചീത്തയാവുന്നതിനും മുളയ്ക്കുന്നതിനും കാരണമാകുന്നു.
  • തണുപ്പും നല്ല ഇരുട്ടുമുള്ള സ്ഥലത്ത് ഉരുളക്കിഴങ്ങ് സൂക്ഷിക്കാൻ ശ്രദ്ധിക്കുക. ഇത് ഉരുളക്കിഴങ്ങ് മുളയ്ക്കാതിരിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇരുട്ടത്ത് സൂക്ഷിക്കുന്നതിലൂടെ ഇത് ചുളിഞ്ഞ് ചീത്തയാവാതിരിക്കാനും സഹായിക്കുന്നു.
  • ഒരിക്കലും ഉരുളക്കിഴങ്ങ് വാങ്ങിയ ഉടനെ കഴുകരുത്. ഇത് പലപ്പോഴും ഉരുളക്കിഴങ്ങ് ചീഞ്ഞ് പോവുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ മുറിച്ച് കഴിഞ്ഞ ശേഷം മാത്രമേ ഉരുളക്കിഴങ്ങ് കഴുകാൻ പാടുകയുള്ളൂ. ഇനി അഥവാ കഴുകിയാലും നല്ലതു പോലെ വെള്ളം പോയതിനു ശേഷം മാത്രമേ സൂക്ഷിച്ചു വയ്ക്കാവൂ.
  • ഒരിക്കലും മറ്റുള്ള പച്ചക്കറികളുടെ കൂടെ ഉരുളക്കിഴങ്ങ് സൂക്ഷിക്കാൻ പാടില്ല. ഇത് ഉരുളക്കിഴങ്ങ് പെട്ടെന്ന് ചീത്തയാകുന്നതിലേയ്ക്ക് നയിക്കും.
  • ഒരു കാരണവശാലും ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. ഇത് ഉരുളക്കിഴങ്ങ് കട്ടിയുള്ളതാവുന്നതിനും വേവുന്നതിന് വളരെയധികം പ്രയാസം നേരിടുന്നതിനും കാരണമാകുന്നു. മാത്രമല്ല ഇത് ഉരുളക്കിഴങ്ങിന്റെ സ്വാദും ഇല്ലാതാക്കുന്നു.
  • പ്ലാസ്റ്റിക് ബാഗിൽ കാറ്റ് കടക്കാത്ത രീതിയിൽ ഉരുളക്കിഴങ്ങ് സൂക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TIPS, AVOID, POTATO, SPROUTING, ROT
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.